തിരുവനന്തപുരം: വിമാന ടിക്കറ്റുകള്‍ക്ക് സേവന നികുതി വര്‍ദ്ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്ന് നോര്‍ക്ക മന്ത്രി കെ.സി.ജോസഫ് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
സേവന നികുതി വര്‍ദ്ധിപ്പിച്ച തീരുമാനം തൊഴിലിനായി ഗള്‍ഫില്‍ പോകുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് അധിക ഭാരമാണ് വരുത്തിയിരിക്കുന്നത്. ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന കൂടുതല്‍ പേര്‍ക്കും കുറഞ്ഞ വരുമാനമാണ് ലഭിക്കുന്നത്. ഈ നികുതി വര്‍ദ്ധനവ് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല.

ഈ കാര്യത്തില്‍ അടിയന്തരമായി ഇടപെട്ട് കുറഞ്ഞപക്ഷം ഗള്‍ഫ് മേഖലയില്‍ യാത്ര ചെയ്യുന്നവരുടെയെങ്കിലും വിമാന ടിക്കറ്റുകള്‍ക്ക് വര്‍ദ്ധിപ്പിച്ച സേവന നികുതി പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.