Categories

തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചക്ക് ഗണേഷ് കുമാര്‍ വിസമ്മതിച്ചു

തിരുവനന്തപുരം: സമരം നടത്തുന്ന തിയേറ്ററുടമകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി ഗണേഷ് കുമാറും മുഖ്യമന്ത്രിയും വിസമ്മതിച്ചതായി പരാതി. സമരം നടത്തുന്ന എ ക്ലാസ് തിയേറ്ററുടമകളുമായി മന്ത്രി ഇന്ന് ചര്‍ച്ച അനുവദിച്ചതായിരുന്നെന്നും എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ ചര്‍ച്ചക്കില്ലെന്നുമാണ് ലഭിച്ച വിവരമെന്നും ഇവര്‍ പറയുന്നു.

Ads By Google

എന്നാല്‍ ആരേയും ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന നിലപാടിലാണ് മന്ത്രിയുടെ ഓഫീസ്. നേരത്തെ തിയറ്റര്‍ ഉടമകളോട് വെള്ളിയാഴ്ചക്കകം സമരം പിന്‍വലിക്കണമെന്നും സമരം പിന്‍വലിച്ചതിന് ശേഷം മാത്രമേ ചര്‍ച്ചക്ക് തയ്യാറാവൂ എന്നുമാണ് മന്ത്രി നേരത്തേ അറിയിച്ചത്.

അതേസമയം, ഗണേഷ് കുമാര്‍ ചര്‍ച്ചക്ക് വിസമ്മതിച്ചെന്നും എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്നുമാണ് തിയേറ്ററുടമകള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു ചര്‍ച്ചക്ക് ആരേയും ക്ഷണിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.