എഡിറ്റര്‍
എഡിറ്റര്‍
ഓപ്പണ്‍ സ്‌കൂള്‍ നിയമന നടപടികള്‍ ഉടന്‍: അബ്ദുറബ്ബ്
എഡിറ്റര്‍
Thursday 30th January 2014 11:59pm

abdu-rabb

തിരുവനന്തപുരം: ഓപ്പണ്‍ സ്‌കൂളിലെ ഒഴിവുള്ള തസ്തികകളിലെ നിയമന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ്.

ഓപ്പണ്‍ സ്‌കൂളിലെ 65 അധ്യാപകരെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണു പിരിച്ചുവിട്ടതെന്നും ഒഴിവുവരുന്നതനുരിച്ച് ഇവരെ വീണ്ടും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

പിരിച്ചുവിട്ട ജീവനക്കാര്‍ കരാര്‍ നീട്ടിലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജോലിയില്‍ തുടരാന്‍ അവകാശമില്ലെന്നാണു കോടതി ഉത്തരവിട്ടത്. താല്‍കാലിക നിയമനത്തിന് മുന്‍പരിചയമുള്ളവരെ നിയമിക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതനുസരിച്ച് ആദ്യം അപേക്ഷ ക്ഷണിച്ചപ്പോള്‍ പിരിച്ചുവിട്ട 65 പേരില്‍ 13 പേര്‍ മാത്രമാണ് അപേക്ഷിച്ചത്. മുന്‍പരിചയമുള്ള 39 പേരെ ആദ്യഘട്ടത്തില്‍ നിയമിക്കുകയും ചെയ്തു. ഒഴിവുകള്‍ പൂര്‍ണമായും നികത്താത്തതിനാല്‍ വീണ്ടും അപേക്ഷ ക്ഷണിച്ചപ്പോള്‍ സമരം ചെയ്യുന്നവരും അപേക്ഷ നല്‍കിയിട്ടുണ്ട്.

ഒഴിവിനേക്കാള്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തില്‍ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

അടുത്ത സ്‌കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ടില്‍ കുട്ടനാടന്‍, ആറന്മുള ശൈലികള്‍ വ്യത്യസ്ത ഇനങ്ങളായി ഉള്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഡി.പി.ഐയെ ഇതിനായി ചുമതലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Advertisement