എഡിറ്റര്‍
എഡിറ്റര്‍
വിളപ്പില്‍ ശാല സമരമസിതി നേതാവ് മിനിയെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Tuesday 25th September 2012 11:19am

തിരുവനന്തപുരം: വിളപ്പില്‍ശാല സമര സമിതി നേതാവ് മിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.15-ഓടെയായിരുന്നു അറസ്റ്റ് ചെയ്തത്. നിലവില്‍ സമരസമിതി വനിതാ കണ്‍വീനറാണ് മിനി.

വിളപ്പില്‍ശാല സമരത്തിന്റെ 625-ാം ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു മിനിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വാറന്റില്ലാതെയും എന്തിന് വേണ്ടിയാണ് അസ്റ്റ് ചെയ്യുന്നതെന്ന് പറയാതെയുമായിരുന്നു മിനിയെ അറസ്റ്റ് ചെയ്തതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Ads By Google

ആഗസ്റ്റ് മൂന്നിന് വിളപ്പില്‍ ശാലയില്‍ നടന്ന പൊങ്കാല ഇടല്‍ സമരത്തില്‍ പോലീസുകാര്‍ക്കുനേരെ പൊങ്കാല വലിച്ചെറിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ മിനിയെ അസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ഏതാനും ചില പെറ്റി കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്.

മിനിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവനന്തപുരത്ത് വിളപ്പില്‍ശാല സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സെക്രട്ടറിയേറ്റിന് മുമ്പില്‍ പൊതുയോഗവും നടന്നു. പൊതുയോഗം പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസക്കരന്‍ ഉദ്ഘടനം ചെയ്തു.

മിനിയെ കള്ളക്കേസില്‍ കുടുക്കിയാണ് അറസ്റ്റ്‌ചെയ്തിരിക്കുന്നതെന്ന് ബി.ആര്‍.പി ഭാസ്‌കരന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇത് നഗ്നമായ ജനാധിപത്യ ധ്വംസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് മുന്‍പ്‌ വിളപ്പില്‍ശാല സമരസമിതി നേതാവ് ബുര്‍ഹാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണകുറ്റമുള്‍പ്പടെയുള്ള കള്ളക്കേസുകളില്‍ കുടുക്കി ബുര്‍ഹാനെ അറസ്റ്റ് ചെയ്തത് ശക്തമായ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്.

അറസ്റ്റിനെ സംബന്ധിച്ചുള്ള സുപ്രീം കടതി നിര്‍ദേശങ്ങള്‍ പോലും മിനിയുടെ അറസ്റ്റില്‍ പാലിച്ചിട്ടില്ല. അറസ്റ്റ് വാറന്റോ ചാര്‍ജോ ഇല്ലാതെയായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്യുമ്പോള്‍ ഒരു വനിതാ പോലീസ് മാത്രമാണുണ്ടായിരുന്നത്. കൂടാതെ അറസ്റ്റ് ചെയ്ത് വനിതാ പോലീസ് സ്‌റ്റേഷനിലേയ്ക്കല്ല കൊണ്ടുപോയതെന്നും വിളപ്പില്‍ശാല സമരസമിതി ചൂണ്ടിക്കാട്ടി.

മിനിയുടെ അറസ്റ്റ് നഗ്നമായ മനുഷ്യാവകാശ ലംഘമാണെന്നും ഇത്തരം കള്ള അറസ്റ്റുകളിലൂടെ തങ്ങളുടെ മനോബലത്തെ തടയാനാവില്ലെന്നും സമരം ശക്തമായി മുന്നോട്ട് പോകുമെന്നും സമരസമിതി വ്യക്തമാക്കി. തികച്ചും സമാധനാപരവും ജനാധിപത്യപരവുമായി മുന്നട്ട പോകുന്ന സമരത്തെ എന്തുവിലകൊടുത്തു അടിച്ചമര്‍ത്തുക എന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ നടന്ന മിനിയുടെ അറസ്‌റ്റെന്നും സമിതി പറഞ്ഞു.

Advertisement