Categories

‘മിനി ബിഗ്ബാങ്’ വിജയത്തിലേക്ക്

പ്രപഞ്ചോല്‍പ്പത്തിക്കുപിന്നിലെ രഹസ്യം തേടിയുള്ള കണികാപരീക്ഷണം വിജയത്തിലേക്ക് അടുക്കുന്നതായി സൂചന. ലെഡ് അയണ്‍കണികകള്‍ കൂട്ടിയിടിച്ച് പ്രപഞ്ചോല്‍പ്പത്തിക്ക് സമാനമായ സാഹചര്യം വിജയകരമായി പുനര്‍ നിര്‍മ്മിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ‘മിനി ബിഗ്ബാങ്’ പരീക്ഷണം ഉന്നത താപനിലയും സാന്ദ്രതയും ഉല്‍സര്‍ജ്ജിച്ചുവെന്ന് ബ്രിംഗിങ്ഹാം സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ഡേവിഡ് ഇവാന്‍സ് വ്യക്തമാക്കി.

ലെഡ് അയണ്‍കണികകള്‍ കൂട്ടിയിടിപ്പിച്ചുള്ള കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം ജനീവയിലെ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറിലാണ് നടക്കുന്നത്. യൂറോപ്യന്‍ ആണവഗവേഷണ സ്ഥാപനം (സേണ്‍) ആണ് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മഹാവിസ്‌ഫോടനം വഴി (ബിഗ്ബാങ്) പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട സമയത്തെ അതേ അവസ്ഥ പുനര്‍നിര്‍മ്മിക്കുകയെന്നതാണ് കണികാപരീക്ഷണം വഴി ലക്ഷ്യമാക്കുന്നത്. ഇതിനായി ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറില്‍ ലെഡ് അയണ്‍ കണികകള്‍ കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കണികാപരീക്ഷണം വഴി സാധിക്കുമെന്നാണ് കരുതുന്നത്.

അത്യുന്നത ഊര്‍ജ്ജനിലയിലാണ് അയണ്‍കണികകള്‍ കൂട്ടിയിടിക്കുന്നത്. തന്‍മൂലം ഉയര്‍ന്ന ഊര്‍ജ്ജനിലയും താപവും സാന്ദ്രതയും രൂപപ്പെടും.ബിഗ്ബാങ് മൂലമുണ്ടാകുന്ന താപം സൂര്യന്റെ അകക്കാമ്പിലുണ്ടാകുന്നതിനേക്കാള്‍ പതിന്‍മടങ്ങ് അധികമായിരിക്കും.

ശതകോടികള്‍ ചിലവിട്ടാണ് ‘മിനി ബിഗ്ബാങ്’ പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങളുടെ സമയത്തുതന്നെ ഇതിനെതിരേ ആരോപണം ശക്തമായിരുന്നു. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്റിന്റെയും അതിര്‍ത്തിയില്‍ ഭൂമിയ്ക്കടിയില്‍ നിര്‍മിച്ചിട്ടുള്ള വൃത്തകൃതിയിലുള്ള പടുകൂറ്റന്‍ തുരങ്കത്തില്‍ വച്ചായിരുന്നു ആദ്യഘട്ടം പരീക്ഷണങ്ങള്‍ നടന്നത്.

സ്‌ഫോടനത്തിന്റെ ഫലമായി ഉല്‍സര്‍ജ്ജിക്കുന്ന താപവികിരണങ്ങള്‍ മാരമകമാണെന്നും അത് ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നുമാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്നാല്‍ എല്ലാ ആശങ്കകളും അവസാനിപ്പിച്ചാണ് ‘ദൈവത്തിന്റെ കണം’ തേടിയുള്ള ബിഗ്ബാങ് പുരോഗമിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.