Administrator
Administrator
‘മിനി ബിഗ്ബാങ്’ കണികാപരീക്ഷണം തുടങ്ങി
Administrator
Monday 8th November 2010 11:56am
Monday 8th November 2010 11:56am

ജനീവ: ലെഡ് അയണ്‍കണികകള്‍ കൂട്ടിയിടിപ്പിച്ചുള്ള കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. ജനീവയിലെ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറിലാണ് പരീക്ഷണം ആരംഭിച്ചതെന്ന് ‘സേണ്‍’ വ്യക്തമാക്കി.

മഹാവിസ്‌ഫോടനം വഴി (ബിഗ്ബാങ്) പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട സമയത്തെ അതേ അവസ്ഥ പുനര്‍നിര്‍മ്മിക്കുകയെന്നതാണ് കണികാപരീക്ഷണം വഴി ലക്ഷ്യമാക്കുന്നത്. ഇതിനായി ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറില്‍ ലെഡ് അയണ്‍ കണികകള്‍ കൂട്ടിയിടിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കണികാപരീക്ഷണം വഴി സാധിക്കുമെന്നാണ് കരുതുന്നത്.

അത്യുന്നത ഊര്‍ജ്ജനിലയിലാണ് അയണ്‍കണികകള്‍ കൂട്ടിയിടിക്കുന്നത്. തന്‍മൂലം ഉയര്‍ന്ന ഊര്‍ജ്ജനിലയും താപവും സാന്ദ്രതയും രൂപപ്പെടും.ബിഗ്ബാങ് മൂലമുണ്ടാകുന്ന താപം സൂര്യന്റെ അകക്കാമ്പിലുണ്ടാകുന്നതിനേക്കാള്‍ പതിന്‍മടങ്ങ് അധികമായിരിക്കും.