ബെയ്ജിങ് : ദക്ഷിണ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 29 പേര്‍ മരിച്ചു. ആറു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേര്‍ ജോലി ചെയ്യുന്ന ഖനിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

ഹെംഗ്യാങ് നഗര ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിയാലുചോങ് കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. ഖനിക്കുള്ളിലുണ്ടായ വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമായത്.

Subscribe Us:

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതു ചൈനയിലെ ഖനികളിലാണ്. 2010ല്‍ വ്യത്യസ്ത ഖനി അപകടങ്ങളിലായി 2,433 പേരാണ് മരിച്ചത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചെറിയ ഖനികള്‍ അടച്ചുപൂട്ടിയതോടെ അപകടങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഔദ്യോഗിക കണക്കുകളുടെ ഇരട്ടിയാണ് ചൈനയിലെ ഖനി അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണമെന്ന് തൊഴിലാളി ക്ഷേമ സംഘടനകള്‍ പറഞ്ഞു.