എഡിറ്റര്‍
എഡിറ്റര്‍
അഴിമതിക്കെതിരെ മുഖം തിരിക്കുന്നത് രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കും: മന്‍മോഹന്‍ സിങ്
എഡിറ്റര്‍
Wednesday 10th October 2012 12:38pm

ന്യൂദല്‍ഹി: രാജ്യത്ത് വര്‍ധിച്ച് വരുന്ന അഴിമതിയെ തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അസാധ്യമായതൊന്നുമില്ലെന്നും അഴിമതിയെ ചെറുക്കുന്നതില്‍ ആത്മവിശ്വാസകുറവോ അലസമനോഭാവമോ സ്വീകരിക്കുന്നത് രാജ്യത്തിന്റെ മുഖച്ഛായക്ക് മങ്ങലേല്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Ads By Google

സി.ബി.ഐയുടെയും അഴിമതി വിരുദ്ധ സംഘടനയുടേയും പത്തൊമ്പതാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും അദ്ദേഹം അറയിച്ചു. ഭരണം സുതാര്യവും കളങ്കരഹിതവുമാക്കുന്നതിനായി സര്‍ക്കാര്‍ ജാഗരൂകരാണെന്നും മന്‍മോഹന്‍ പറഞ്ഞു.

അഴിമതിയെ തടയാനാവില്ലെന്ന തരത്തിലുള്ള സമീപനം രാജ്യത്തിന് ഗുണകരമാവില്ലെന്നും ഇത് രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

‘ നമ്മുടെ അന്വേഷണ വിഭാഗത്തിന്റെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനായി തുടര്‍ച്ചയായ ശ്രമങ്ങള്‍ അനിവാര്യമാണ്. അഴിമതിയെ തടയുന്നതിനായി അഴിമതി വിരുദ്ധ സംഘടനകള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കും.’ മന്‍മോഹന്‍ പറഞ്ഞു.

1990 കളിലെ സാമ്പത്തിക പരിഷ്‌കരണം രാജ്യത്ത് അഴിമതി കുറക്കാന്‍ ഏറെ സഹായിച്ചിരുന്നെന്നും ഇത്തരം നടപടികാളാണ് ഇപ്പോള്‍ രാജ്യത്തിന് ആവശ്യമെന്നും സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

Advertisement