എഡിറ്റര്‍
എഡിറ്റര്‍
മിനാ ലൊക്കേറ്റര്‍: മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി പുതിയ ആപ്പ്
എഡിറ്റര്‍
Monday 15th August 2016 3:00pm

minalocator

ജിദ്ദ: മക്കിയിലെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഇനി പുതിയ ആപ്പ്. മീന ലൊക്കേറ്റര്‍ എന്നാണ് പുതിയ ആപ്പിന്റെ പേര്. തങ്ങളുടെ താമസസ്ഥലവും മിനയും അറഫാത്തും കണ്ടെത്താന്‍ തീര്‍ത്ഥാടകരെ സഹായിക്കുന്നതാണ് പുതിയ ആപ്പ്.

പാക്കിസ്ഥാന്‍ ഹജ്ജ് വളണ്ടിയര്‍ ഗ്രൂപ്പാണ് ഇത്തരമൊരു നാഗിവേഷന്‍ ആപ്പ് വികസിപ്പിച്ചെടുത്ത്. മീനായില്‍ തങ്ങുന്ന ഓരോ തീര്‍ത്ഥാടകര്‍ക്കും സഹായമായിരിക്കും ഈ ആപ്പെന്നും പി.എച്ച്.വി.ജി വക്താക്കള്‍ വ്യക്തമാക്കുന്നു.

തീര്‍ത്ഥാടകരില്‍ പലരും തങ്ങളുടെ ടെന്റ് കണ്ടെത്താനും മറ്റുമായി മണിക്കൂറുകളാണ് ചിലവഴിക്കാറ്. ഭാഷ അറിയാത്തതിനാല്‍ തന്നെ മറ്റുള്ളവരോട് ചോദിച്ചറിയുക എന്നതും സാധ്യമല്ല. അതുകൊണ്ട് തങ്ങള്‍ക്ക് എത്തിച്ചേരേണ്ടസ്ഥലം വ്യക്തമായി അറിയാതെ തീര്‍ത്ഥാടകര്‍ പലപ്പോഴും വലയാറാണ് പതിവ്.

എന്നാല്‍ നിസാരമായ ടെക്‌നോളജിയുടെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് പി.എച്ച്.വി.ജി വ്യക്തമാക്കുന്നു.

തീര്‍ത്ഥാടകര്‍ക്ക് വ്യത്യസ്തമായ കാമ്പുകളും ട്രെയിന്‍ സ്‌റ്റേഷനുകളും മോസ്‌ക്കുകളും ഹോസ്പിറ്റലുകളും എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നതെന്ന് മീനാ ലൊക്കേറ്റര്‍ ഉപയോഗിച്ച് കൃത്യമായി മനസിലാക്കാമെന്നും വക്താക്കള്‍ പറയുന്നു.

Advertisement