Categories

പാല്‍വിലവര്‍ധന: ഇടപെടില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: പാല്‍വിലവര്‍ധന നിശ്ചയിക്കുന്നതില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ കേസില്‍ ഹരജി പരിഗണിക്കുന്നത് ജൂണ്‍ 20 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

ഉപഭോക്താക്കളുടെയും ഉല്‍പാദകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

പാലിന് 5 രൂപ വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനം സര്‍ക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. പാല്‍വിലനിര്‍ണയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും മില്‍മ വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.