തിരുവനന്തപുരം:പാല്‍വിലവര്‍ധനയില്‍ സര്‍ക്കാറുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് മില്‍മ.

വിലവര്‍ധന സ്‌റ്റേ ചെയ്ത ക്ഷീരവകുപ്പ് രജിസ്ട്രാരുടെ നടപടിയെ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസുമായി മുന്നോട്ടുപോകുമെന്നും പാല്‍വില കൂട്ടാനുള്ള തീരുമാനത്തില്‍നിന്നും പിന്നോട്ടില്ലെന്നും മില്‍മ അറിയിച്ചു.

ലിറ്ററിന് 5 രൂപ വര്‍ധിപ്പിക്കാനുള്ള മില്‍മയുടെ ആവശ്യം എല്‍.ഡി.എഫ് സര്‍ക്കാര്‍ നിരസിച്ചിരുന്നു.