കല്‍പ്പറ്റ: മില്‍മ പാല്‍ വില ലിറ്ററിന് അഞ്ച് രൂപ കൂട്ടാന്‍ തത്വത്തില്‍ ധാരണയായി. അന്തിമ തീരുമാനമെടുക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനെ ചുമലതപ്പെടുത്തി.

Ads By Google

Subscribe Us:

അന്തിമ തീരുമാനം ഈ മാസം 11ന് ഉണ്ടാകും. പുതുക്കിയ വില 14 മുതല്‍ നിലവില്‍ വരും. കാലിത്തീറ്റ വില ചാക്കിന് 250 രൂപ വര്‍ധിപ്പിക്കാനും ധാരണയായി.

വയനാട്ടിലെ മില്‍മ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മില്‍മ എം.ഡി വി.കെ പഥക്, ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.