കൊച്ചി: എറണാകുളം മേഖലയില്‍ മില്‍മ ജേഴ്‌സി പാലിന്റെ വില വര്‍ദ്ധിപ്പിച്ച വിവാദമായ നടപടി മില്‍മ പിന്‍വലിച്ചു. സര്‍ക്കാറിന്റെ അനുമതിയല്ലാതെ ഏകപക്ഷീയമായി മില്‍മ വരുത്തിയ വര്‍ധനയാണ് പിന്‍വലിക്കുന്നത്. ഏപ്രില്‍ ഒന്നു മുതലാണ് വില കുറയ്ക്കുന്നത്.

മില്‍മയുടെ എറണാകുളം മേഖലബോര്‍ഡ് യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാറുമായി ഏറ്റുമുട്ടലിലേക്ക് നീങ്ങരുതെന്ന് ബോര്‍ഡ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ക്ഷീരകര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കഴിഞ്ഞ ആഴ്ചയാണ് എറണകുളം മേഖലയില്‍ ജേഴ്‌സി പാലിന്റെ വില വര്‍ധിപ്പിച്ചത്. മില്‍മയുടെ തീരുമാനത്തിനെതിരെ മന്ത്രി സി ദിവാകരന്‍ ശക്തമായി രംഗത്ത് വന്നിരുന്നു.