തിരുവനന്തപുരം: പാല്‍വില കൂട്ടണമെന്ന് മില്‍മ സംസ്ഥാന സര്‍ക്കാറിനോട് ശുപാര്‍ശചെയ്തു. വിലകൂട്ടിയില്ലെങ്കില്‍ നിലവിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ് വ്യക്തമാക്കി.

അന്യസംസ്ഥാനത്തു നിന്നുള്ള പാല്‍വരവ് കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തു നിന്നുള്ള പാലിന് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടിവരുന്നത്. വിലകൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും കര്‍ണാടക കഴിഞ്ഞാല്‍ പാല്‍വില ഏറ്റവും കുറവ് കേരളത്തിലാണെന്നും ഗോപാലക്കുറുപ്പ് പറഞ്ഞു.

കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ സംസ്ഥാനത്തിലേക്ക് പാലെത്തുന്നത്. വേനല്‍ കടുത്തതോടെ വരവ് കുറഞ്ഞെന്നും വില അധികമായെന്നും ഗോപാലക്കുറുപ്പ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.