എഡിറ്റര്‍
എഡിറ്റര്‍
‘നബിയുടെ പാതയില്‍ മില്ല്യണ്‍ ഡോളര്‍ ബോയും’ ; ഐ.പി.എല്ലില്‍ ചരിത്രം കുറിച്ച അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍
എഡിറ്റര്‍
Monday 20th February 2017 2:59pm

ബംഗലൂരു: ഐ.പി.എല്‍ പത്താം സീസണിന്റെ ലേലത്തില്‍ ചരിത്രം കുറിക്കുകയാണ് അഫ്ഗാനിസ്ഥാനെന്ന ക്രിക്കറ്റ് ലോകത്തെ ഇത്തിരിക്കുഞ്ഞന്മാര്‍. അഫ്ഗാന്റെ രണ്ട് താരങ്ങളാണ് ഇക്കുറി ഐ.പി.എല്ലിലേക്ക് എത്തുന്നത്.

വെറ്ററന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയായിരുന്നു ആദ്യം ലേലത്തില്‍ ചലനം സൃഷ്ടിച്ച അഫ്ഗാന്‍ താരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് നബിയെ സ്വന്തമാക്കിയത്. 30 ലക്ഷത്തിനായിരുന്നു ലേലം ഉറപ്പിച്ചത്. അതോടെ ലേലത്തിലൂടെ ഐ.പി.എല്ലിലെത്തുന്ന ആദ്യ അഫ്ഗാന്‍ താരമായി നബി.

നബി ഐ.പി.എല്ലിന്റെ ലേലത്തില്‍ പണക്കിലുക്കമുണ്ടാക്കുമെന്ന് നേരത്തെ എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനം നേരത്തെ തന്നെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഞെട്ടിച്ചത് റാഷിദ് ഖാനായിരുന്നു.

നബിയെ സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് തന്നെയാണ് റാഷിദിനേയും സ്വന്തമാക്കിയത്. അതും നാല് കോടിയെന്ന മോഹിപ്പിക്കുന്ന വിലയ്ക്ക്. മില്ല്യണ്‍ ഡോളര്‍ ബോയ് എന്ന ടീമംഗങ്ങളും ക്രിക്കറ്റ് ലോകവും ഓമനിച്ച് വിളിക്കുന്ന റാഷിദ് ലെഗ് സ്പിന്നറാണ്.

പതിനെട്ടുകാരനായ റാഷിദിന്റെ ഗൂഗിളി ആര്‍ക്കും പിടിതരാത്തതാണെന്നായിരുന്നു മുന്‍ നായകന്‍ കൂടിയായ നബി പറഞ്ഞത്.


Also Read: ആക്രമണത്തിന് പിന്നില്‍ സിനിമയിലുള്ളവര്‍ തന്നെ: മണി പവറില്‍ മുങ്ങി അന്വേഷണം മരവിപ്പിക്കരുതെന്നും വിനയന്‍


നബിയുടെ അതേ പാത പിന്തുടര്‍ന്നാണ് റാഷിദ് ഐ.പി.എല്ലിലേക്ക് എത്തുന്നത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ 12 വിക്കറ്റ് നേടിയ നബിയായിരുന്നു ടോപ്പ് വിക്കറ്റ് ടേക്കറെങ്കില്‍ 11 വിക്കറ്റുമായി റാഷിദ് തൊട്ട് പിന്നിലുണ്ടായിരുന്നു. സിംബാവെയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിലും റാഷിദ് അസാമാന്യ പ്രകടനമാണ് പുറത്തെടുത്തത്.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും ഇരുവരും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. 19 വിക്കറ്റായിരുന്ന നബിയുടെ സമ്പാദ്യമെങ്കില്‍ 13 എണ്ണം റാഷിദും നേടി. അഫ്ഗാന്‍ ജഴ്‌സിയില്‍ നടത്തിയ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ ഈ കൂട്ടുകെട്ടിന് ഒരിക്കല്‍ കൂടി സാധിച്ചാല്‍ അത് ഐ.പി.എല്ലില്‍ ഒരു പുതുകാവ്യം തന്നെ രചിക്കുമെന്നുറപ്പാണ്.

Advertisement