കോഴിക്കോട്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മില്ലത്ത് ഫൗണ്ടേഷന്‍, ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ മെഹബൂബെ മില്ലത്ത് അവാര്‍ഡിന് പി.ടി കുഞ്ഞുമുഹമ്മദ് അര്‍ഹനായി. കൈരളി ടി.വിയിലെ പ്രവാസലോകം പരിപാടിയാണ് കുഞ്ഞുമുഹമ്മദിനെ അവാര്‍ഡിനര്‍ഹനാക്കിയത്.

50,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ഡിസംബറില്‍ ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Subscribe Us:

ബാബു ഭരദ്വാജ്, ഉമര്‍ പുതിയോട്ടില്‍, എന്‍.കെ. അബ്ദുല്‍ അസീസ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ബാബു ഭരദ്വാജ്, എന്‍.കെ. അബ്ദുല്‍ അസീസ്, മുസ്തഫ തൈക്കണ്ടി, ഷംസീര്‍ കുറ്റിച്ചിറ, ടി.കെ. മൂസ എന്നിവര്‍ പങ്കെടുത്തു.