കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ടൗണില്‍ നടന്ന നബിദിന റാലിയില്‍ വളണ്ടിയര്‍മാര്‍ പട്ടാളവേഷം ധരിച്ചത് വിവാദമാകുന്നു. നബിദിന റാലിയില്‍ പട്ടാള യൂണിഫോം ധരിച്ച് പങ്കെടുത്ത 100 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.വി വേണുഗോപാലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

മീനാപ്പീസ് കടപ്പുറത്തെ മിലാദ് ഇ ഷെരീഫ് കമ്മിറ്റിക്കാര്‍ ഞാറാഴ്ച രാവിലെയാണ് റാലി നടത്തിയത്.  റാലിയുടെ മുന്‍ നിരയിലാണ് ഇന്ത്യന്‍ പട്ടാളക്കാര്‍ ധരിക്കുന്ന യൂണിഫോം അണിഞ്ഞ് വളണ്ടിയര്‍മാര്‍ അണിനിരന്നത്. നിയമപരമായ അനുമതി വാങ്ങാതെയാണ് ഇവര്‍ റാലി നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

സംഘം ചേരല്‍, അനുമതിയില്ലാതെ റാലി നടത്തല്‍, ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.  പൊതുസ്ഥലത്ത് ഔദ്യോഗിക വേഷം ദുരുപയോഗം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കുറ്റമാണ്.

Malayalam News

Kerala News In English