ലണ്ടന്‍: പാശ്ചാത്യര്‍ക്കെതിരെയുള്ള പോരാട്ടത്തിന് യുവാക്കളെ സ്വാധീനിക്കാന്‍ അല്‍ ഖയിദ കാര്‍ട്ടൂണുമായി രംഗത്തെത്തുന്നു. പാശ്ചാത്യര്‍ക്കെതിരെയുള്ള സായുധ പോരാട്ടത്തിനാണ് ‘അല്‍ ഖയിദ ഇന്‍ ദി അറേബ്യന്‍ പെന്നിന്‍സുല’ എന്നു പേരിട്ട കാര്‍ട്ടൂണിലൂടെ അല്‍ ഖയിദ ആഹ്വാനം ചെയ്യുന്നത്.

കാര്‍ട്ടൂണ്‍ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തിലാണ് തങ്ങളിപ്പോഴെന്ന് നിര്‍മ്മാതാക്കളിലൊരാളായ അല്‍-യമന്‍ വ്യക്തമാക്കി. അല്‍ ഖയിദയുടെ ചരിത്രത്തെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിച്ചെടുക്കുകയും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി അവരെ പ്രചോദിപ്പിക്കുകയുമാണ് കാര്‍ട്ടൂണുകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരണംവരെ ലക്ഷ്യത്തിലെത്താന്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളാണ് കാര്‍ട്ടൂണിലെ ഹീറോ.

അറബിക് ഭാഷയിലുള്ള അല്‍ ഷുമുഖ് എന്ന ഓണ്‍ലൈനില്‍ യമന്‍ എന്ന പാസ്‌വേഡ് നല്‍കിയാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും വക്താക്കള്‍ അറിയിച്ചു.