മോസ്‌കോ:  ചെച്‌നിയന്‍ പാര്‍ലമെന്റില്‍ ആക്രമണം നടത്തിയ നാലു തീവ്രവാദികളെയും സുരക്ഷാസേന വധിച്ചു. റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി പാര്‍ലമെന്റില്‍ നടന്ന ആക്രമണത്തില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ചെച്‌നിയന്‍ ആത്മഹത്യാ ബോംബര്‍ രണ്ട് ആയുധധാരികളുമായി പാര്‍ലമെന്റിനകത്തു കടന്ന് വിവേചന രഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു.

ചെച്‌നിയന്‍ പാര്‍ലമെന്റില്‍ ആത്മഹത്യാ ബോംബര്‍ നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായിട്ടായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. നടത്തിയ നീക്കത്തിനൊടുവിലാണ് അക്രമികളെ വകവരുത്താനായത്. പാര്‍ലമെന്റ് പിടിച്ചെടുത്ത് ഭരണം അട്ടിമറിക്കാന്‍ ചെച്‌നിയന്‍ തീവ്രവാദികള്‍ നടത്തിയ ശ്രമമായിരുന്നു ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
സ്‌ഫോടകവസ്തുക്കളുമായി എത്തിയ ആള്‍ പാര്‍ലമെന്റിനുള്ളിലേക്ക് കുതിച്ചുകയറുകയായിരുന്നു. തുടര്‍ന്നെത്തിയ രണ്ട് ആയുധധാരികള്‍ ഇയാളോടൊപ്പം പാര്‍ലമെന്റിലെ ജനപ്രതിനിധികള്‍ക്കുനേരെ വിവേചന രഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ ചെച്‌നിയന്‍ തീവ്രവാദികളാകാമെന്ന് റഷ്യ സംശയിക്കുന്നുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇവര്‍ അക്രമം നടത്തിവരികയാണ്.