എഡിറ്റര്‍
എഡിറ്റര്‍
അവനോട് കളിക്കാന്‍ നില്‍ക്കണ്ട, പണി പാളും ; ഇന്ത്യയിലേക്ക് വണ്ടി കയറാന്‍ നില്‍ക്കുന്ന ഓസീസ് ടീമിന് ഹസിയുടെ ഉപദേശം
എഡിറ്റര്‍
Friday 3rd February 2017 2:58pm

hussy
മെല്‍ബണ്‍: ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്‍ താരം മൈക്ക് ഹസിയുടെ ഉപദേശം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ചൊടിപ്പിക്കാന്‍ നില്‍ക്കരുതെന്നാണ് ടീമിന് ഹസിയുടെ ഉപദേശം. അങ്ങനെ ചെയ്താല്‍ അത് ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്നും ഹസി ഓര്‍മ്മപ്പെടുത്തുന്നു.

വിരാട് കോഹ്‌ലിയെ യഥാര്‍ത്ഥ പോരാളിയെന്ന് വിശേഷിപ്പിച്ച ഹസി ഇന്ത്യ നായകനുമായി കളിക്കിടെ വാക്ക് പോരിലേര്‍പ്പെടുന്നത് വിരാടിനെ കൂടുതല്‍ വാശിക്കാരനാക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നും അത് പിന്നീട് വന്‍ തിരിച്ചടിയായി മാറുമെന്നും പറഞ്ഞു.

കളിക്കളത്തിലെ പോരിനെ ഏറെ ഇഷ്ടപ്പെടുകയും വാശിയോടെ കളിക്കുകയും ചെയ്യുന്ന താരമാണ് വിരാട് എന്നും ഹസി പറയുന്നു. അതിനാല്‍ ഇന്ത്യയിലെ തങ്ങളുടെ കളി എത്തരത്തിലായിരിക്കണമെന്ന് നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം കളിച്ചാല്‍ മാത്രം മതിയെന്നും ഓസീസിന്റെ ക്ലാസിക് ബാറ്റ്‌സ്മാന്‍ പറഞ്ഞു.


Also Read : ചാനല്‍ ചര്‍ച്ചയ്ക്ക് ചൂടേറിയപ്പോള്‍ ബി.ജെ.പി നേതാവിന്റെ നിയന്ത്രണം വിട്ടു ; അവതാരികയും കാണികളും പ്രതിപക്ഷത്തിന്റെ ആളെന്ന് വിളിച്ച് കൂവി നേതാവ് വീഡിയോ കാണാം


വാക്കുകള്‍ കൊണ്ടല്ല, ബാറ്റും പന്തും കൊണ്ടാണ് കളിക്കേണ്ടതെന്ന് ഏഷ്യന്‍ മണ്ണില്‍ ഓസീസിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമായ ഹസി പറയുമ്പോള്‍ അത് കേള്‍ക്കാതിരിക്കാന്‍ കംഗാരുപ്പടയ്ക്കാകില്ല.

Advertisement