സിഡ്‌നി: ആസ്‌ട്രേലിയയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി മധ്യനിര ബാറ്റ്‌സമാന്‍ മൈക്ക് ഹസിയും സ്പിന്നര്‍ നതാന്‍ ഹ്യൂറിറ്റ്‌സും ടീമിനു പുറത്തായി. പരിക്കാണ് ഇരുതാരങ്ങളുടേയും പ്രതീക്ഷകള്‍ക്ക് വില്ലനായത്.

കല്ലം ഫെര്‍ഗൂസന്‍, ജെസണ്‍ ക്രെസ എന്നിവരായിരിക്കും ഹസിക്കും ഹ്യൂറിറ്റ്‌സിനും പകരമായി ടീമിലുണ്ടാവുക. അതിനിടെ ക്യാപറ്റന്‍ പോണ്ടിംഗ്, സ്റ്റീവ് സ്മിത്ത്, ബ്രാഡ് ഹാഡിന്‍ എന്നിവര്‍ പരിക്കില്‍ നിന്നും പൂര്‍ണമായും മോചിതരായിട്ടുണ്ട്.

താരങ്ങള്‍ ടീമിനൊപ്പമില്ലാത്തത് ഓസീസ് ബാറ്റിംഗില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. ഹസിയുടെ അഭാവം ഓസീസ് ലോകകപ്പ് മോഹങ്ങളെ കാര്യമായി ബാധിക്കും. ടീമിലെ ഏക സ്പിന്നറായിരുന്ന ഹ്യൂറിറ്റ്‌സിന്റെ അഭാവം ബൗളിംഗ് നിരയിലും പ്രതിഫലിക്കും.