ഇസ്‌ലാമാബാദ്: സിന്ധ് പ്രവിശ്യയില്‍ നിന്നും പാക്കിസ്ഥാന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്‍പ്പെടെ നിരവധി ഹിന്ദുകുടുംബങ്ങള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതു സംബന്ധിച്ച് പാക് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ്.

Ads By Google

പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ് നവാസ് വിഭാഗമാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രമേയം അടിയന്തരമായി ചര്‍ച്ചയ്‌ക്കെടുക്കണമെന്നും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ നിലനില്‍പുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമാണിതെന്നും പ്രമേയത്തില്‍ പറയുന്നു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാരും വിഷയം ഉയര്‍ത്തിയിട്ടുണ്ട്. ഈ പലായനം രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുമെന്നും നേതാക്കന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള അംഗമെന്ന നിലയില്‍ ഈ വിഭാഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് താനുള്‍പ്പെടെയുള്ള അംഗങ്ങളുടെ അവകാശലംഘനമായാണ് കാണുന്നതെന്ന് പ്രമേയത്തില്‍ ഒപ്പുവെച്ച പാര്‍ലമെന്റംഗം ഡോ. ദര്‍ശന്‍ പറഞ്ഞു.