headacheജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേന്‍. മാനസിക ശാരീരിക സംഘര്‍ഷങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കുന്ന വ്യതിയാനങ്ങളുടെ ഫലമായി രക്തകുഴലുകള്‍ക്ക് ഉണ്ടാകുന്ന ചുരുക്കവും വികാസവും ആണ് മൈഗ്രേന്‍ തലവേദനയുടെ കാരണം.

പ്രധാനമായും നാലുതരം മൈഗ്രേനുകളാണുള്ളത്.

ക്ലസ്റ്റര്‍ മൈഗ്രേന്‍
അമിതമായി പുകവലിക്കുന്നവരിലും മദ്യം ഉപയോഗിക്കുന്നവരിലുമാണ് ഈ തലവേദന കാണുന്നത്. മൂക്കൊലിപ്പ്, കണ്ണിന്റെ ചുവപ്പ്, കണ്ണില്‍ നിന്നും വെള്ളം വരിക തുടങ്ങിയവയാണ് ഈ തലവേദനയുടെ ലക്ഷണങ്ങള്‍. ഇത് കുറച്ചുസമയം മാത്രമേ നീണ്ടി നില്‍ക്കൂ.

ബേസിലര്‍ മൈഗ്രേന്‍
ഇത് തലയുടെ പിന്‍ഭാഗത്തുണ്ടായിരുന്ന വേദനയാണ്. കാഴ്ചയ്ക്ക് തകരാറുണ്ടാകുക, തലകറക്കം, മനം പുരട്ടല്‍, തളര്‍ച്ച തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഫേഷ്യോപഌജിക് മൈഗ്രേന്‍
തലവേദനയൊടൊപ്പം മുഖം ചുരങ്ങുക കൂടി ചെയ്യുന്നു.

ഒപ്താല്‍മോപഌജിക് മൈഗ്രേന്‍
തലവേദനയൊടൊപ്പം രോഗിക്ക് കണ്ണിചുറ്റും വേദനയുണ്ടാവും. വസ്തുക്കള്‍ രണ്ടായി കാണുക, ബാലന്‍സ് തെറ്റുക, തലകറക്കം ഉണ്ടാകുക മുതലായവ ഓറയുടെ ലക്ഷണങ്ങളാണ്. ഇത് 20-30 മിനിറ്റ് വരെ നീണ്ടു നില്‍ക്കും.

ദിനചര്യ വ്യതിയാനങ്ങളും അമിതമായ ടെന്‍ഷനും ഓരോ വ്യക്തിക്കും മൈഗ്രേന്‍ വരാനുള്ള സാധ്യത കൂട്ടുന്നു. പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഉദാഹരണത്തിന് ചോക്‌ളേറ്റ്,മോര്,ഏത്തപ്പഴം,മദ്യം,ചൈനീസ് ആഹാരങ്ങള്‍ എന്നിവ മൈഗ്രേന്‍ വരുത്തുന്നവയാണ്.

വിഷാദ രോഗികളില്‍ മൈഗ്രേന്‍ കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യമുള്ള രോഗികള്‍ക്ക് ഹോമിയോ മരുന്നാണ് നല്ലത്.

തലവേദന ഉള്ളപ്പോള്‍ നെറ്റിയില്‍ ഐസ് വയ്ക്കുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങാനും രക്തയോട്ടം കുറയാനും ഇടയാക്കുന്നു. ഇങ്ങനെ ചെയ്താല്‍ പെട്ടെന്ന് തന്നെ മൈഗ്രേന്‍ കുറയും. ചെറുചൂടുവെള്ളത്തില്‍ കാലുകള്‍ ഇറക്കി വയ്ക്കുന്നതും ഈ തലവേദന കുറയ്ക്കാന്‍ സഹായിക്കും.