Categories

Headlines

മി­ഗ് 27 വി­മാ­നം ത­കര്‍­ന്ന് ഒ­രാള്‍ മ­രി­ച്ചു; പൈല­റ്റ് ര­ക്ഷ­പ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ല­യി­ലെ മൈ­നാ­ഗു­രി­യില്‍ വ്യോമസേനയുടെ മിഗ് 27 യുദ്ധവിമാനം തകര്‍ന്നുവീ­ണ് ഒ­രാള്‍ മ­രിച്ചു. നാലു കുട്ടികള്‍ അടക്കം 12 ഗ്രാമീണര്‍­ക്ക് ഗു­രു­ത­ര­മായി പരിക്കേ­റ്റു. നാ­ലു വീ­ടു­കള്‍ ത­കര്‍ന്നു. പൈ­ല­റ്റ് പുറ­ത്തു ചാ­ടി­യ­തി­നാല്‍ ര­ക്ഷ­പ്പെ­ട്ടു­വെ­ന്നാണ് പ്രാ­ഥമി­ക റി­പ്പോര്‍­ട്ട്്.

പരിശീലന പറക്കലിനിടെ ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം തുടങ്ങിയതായി വിങ് കമാന്‍ഡര്‍ മഹേഷ് ഉപാസനി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ