ജോദ്പൂര്‍ : രാജസ്ഥാനിലെ ജോദ്പൂര്‍ എയര്‍ ബെയ്സില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 27 വിമാനം തര്‍ന്നു വീണു. പയലറ്റ് ചെറുപരിക്കുകളോടെ രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല. ഇന്ത്യന്‍ എയര്‍ ഫോഴ്സ് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സംഭവം നടന്നത് ജോദ്പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണെന്ന് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എയര്‍ ബെയ്സിനടുത്ത് നടന്ന അപകടത്തില്‍ ആള്‍ നാശമുണ്ടായിട്ടില്ലെന്ന് ജോദ്പൂര്‍ പോലീസും വ്യക്തമാക്കി