Categories

ഗിന്നസ് റെക്കോഡ് ഭേദിക്കാന്‍ മിഥുന്‍ജിത്

കൊച്ചി: രണ്ടുമാസം മുമ്പ് വലതുകാല്‍ മാത്രം ഉപയോഗിച്ച് ഒരു മിനിറ്റില്‍ 288 മാര്‍ഷല്‍ ആര്‍ട്‌സ് കിക്ക് നടത്തിയ കൊച്ചിയിലെ യൂറോ ടെക് മാരിടൈം അക്കാദമി മറൈന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മിഥുന്‍ജിത് ഗിന്നസ് ബുക്കിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ഈ മാസം 22 ന് ശനിയാഴ്ച വൈകുന്നേരം 5.30 ന് എറണാകുളം ടൗണ്‍ ഹാളില്‍ വെച്ചാണ് മിഥുന്‍ നിലവിലുള്ള റെക്കോര്‍ഡ് ഭേദിക്കാനൊരുങ്ങുന്നത്. ഗിന്നസ് ബുക്ക് അധികൃതരുടെ അനുമതിയോടെയുള്ള ഒഫീഷ്യല്‍ പരിപാടിയാണിത്. രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമം അന്ന് നടക്കുന്നുണ്ട്.

മിനിറ്റില്‍ 168 കിക്ക് ആണ് മാര്‍ഷല്‍ ആര്‍ട്‌സ് കിക്കില്‍ നിലവിലുള്ള ഗിന്നസ് ബുക്ക് റെക്കോര്‍ഡ്. പൂനയിലെ സിദ്ധു ക്ഷേത്രിയുടെ ഈ റെക്കോര്‍ഡ് രണ്ടുമാസം മുമ്പ് വയനാട്ടിലെ കല്‍പ്പറ്റ എന്‍.എം.ഡി.സി ഓഡിറ്റോറിയത്തില്‍ ജനപ്രതിനിധികളും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ മിഥുന്‍ നടത്തിയ പ്രകടനത്തിനു മുമ്പില്‍ മങ്ങലേറ്റു. എന്നാല്‍ കഴിഞ്ഞ മാസം സിദ്ധു ക്ഷേത്രിയുടെ റെക്കോര്‍ഡ് യൂ.എസ് പൗരനായ റോള്‍ മെസ തകര്‍ത്തു. ഒരു മിനിറ്റില്‍ 281 കിക്ക്. ഇപ്പോള്‍ മിഥുന്റെ മുന്നിലുള്ള കടമ്പ കുറച്ചു കൂടി ദൈര്‍ഘ്യമേറിയതാണ്.

ഇതു കൂടാതെ ഏറ്റവും കൂടുതല്‍ ഹൗസ് കിക്കും നിലവിലുള്ള ഗിന്നസ് വേര്‍ഡ് റെക്കോര്‍ഡും ഇതേ പരിപാടിയില്‍ വെച്ച് മിഥുന്‍ ബ്രേക്ക് ചെയ്യുന്നുണ്ട്. ജയന്ത് റെഡ്ഢി എന്ന ഇന്ത്യക്കാരന്റെ പേരിലുള്ള പേരിലുള്ള ആണിത്. ഒരു മിനിറ്റില്‍ 171 ആണ് ജയന്ത് റെഡ്ഢിയുടെ റെക്കോര്‍ഡ്.

പതിമൂന്നാം വയസ്സില്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍ട്ട് നേടിയ മിഥൂന്‍ ജിത് കരാട്ടെയില്‍ മുന്‍ നാഷണല്‍ ചാമ്പ്യന്‍ കൂടിയാണ്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കരാട്ടെയില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കരാട്ടെയ്ക്ക് പുറമെ ജൂഡോ, തൈക്കോണ്ടോ, റസ്‌ലിംഗ് എന്നിവയിലും മിഥുന്‍ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ സ്‌കൂള്‍ പഠനകാലത്ത് അഞ്ചുവര്‍ഷം തുടര്‍ച്ചയായി വയനാട്ടില്‍ ജില്ലാ യൂവജനോത്സവത്തിന് തായമ്പകയിലും ചെണ്ടയിലും ഒന്നാം സ്ഥാനം നേടി. സംസ്ഥാന യുവജനോത്സവങ്ങളി ലും പങ്കെടുത്തിട്ടുണ്ട്. കൂടാതെ ചിത്രരചനയിലും കാര്‍ട്ടൂണ്‍ രചനയിലും മിഥുന്‍ കഴിവ് തെളിയിച്ചുണ്ട്.

കൊച്ചിയിലെ യൂറോ ടെക്ക് മാരിടൈം അക്കാദമിയില്‍ അവസാന വര്‍ഷ മറൈന്‍ എഞ്ചിയറിംഗ് വിദ്യാര്‍ഥിയായ മിഥുന്‍ ജിത് മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കരാട്ടെ ലോകത്തേക്ക് തിരിച്ചെത്തി സിദ്ധു ക്ഷേത്രിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടന്നത്. കോളജ് ഹോസ്റ്റലില്‍ സഹപാഠികളുടെ സഹായത്തോടെയാണ് മിഥുന്‍ പരിശീലനം നടത്തുന്നത്. കോളജിലെ അധ്യാപകരും സഹപാഠികളുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് മിഥുന്റെ പിന്‍ബലം.

കവയത്രിയും മാധ്യമ പ്രവര്‍ത്തകയുമായ മേരി ലില്ലിയുടെ മകനാണ് മിഥുന്‍ ജിത്ത്. ഇളയ സഹോദരന്‍ നിതിന്‍ ജിത്തും കരാട്ടെ ബ്ലാക്ക് ബെല്‍ട്ടാണ്. നിതിന്‍ മര്‍ച്ചന്റ് നേവിയില്‍ കേഡറ്റ് ആണ്. വയനാട് സ്വദേശിയാണ് മിഥുന്‍ ജിത്.

മിഥുന്റെ ഗുരു ഗിരീഷ് പെരുന്തട്ടയാണ്. കരാട്ടെയില്‍ മാസ്റ്റര്‍ ടീച്ചര്‍ എന്ന ശിഹാന്‍ പദവി നേടിയ ഗിരീഷ് അഞ്ചാമത്തെ ബ്ലാക്ക് ബെല്‍ട്ട് നേടിയത് ജപ്പാനില്‍ വെച്ചാണ്. 2009 -ല്‍ ജപ്പാനിലെ ഒകിനാവോയില്‍ വെച്ചു നടന്ന വേള്‍ഡ് കരാട്ടെ ചാമ്പ്യന്‍ ഷിപ്പില്‍ ഗിരീഷ് ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്തിട്ടുണ്ട്.

4 Responses to “ഗിന്നസ് റെക്കോഡ് ഭേദിക്കാന്‍ മിഥുന്‍ജിത്”

 1. sreejith

  ആശംസകള്‍ …..

 2. cyril dominic

  സർവ്വകലാ വല്ലഭന് വിജയാശംസകൾ…… പഴയ ഒരു കരേട്ടേക്കാരൻ….

 3. midhun jith

  thank u so much………….

 4. mujeeb

  മോനെ എല്ലാ ആശംസകളും നേരുന്നു. എത്രയും പെട്ടെന്ന്‍ ഗിന്നസ് ബെധിക്കാന്‍ കഴിയട്ടെ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.