സാന്‍ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് കോര്‍പറേഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ലിംഗ വിവേചനവും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് 2010 മുതല്‍ 2016 വരെയുള്ള കാലയളവില്‍ 238 പരാതികള്‍ ഫയല്‍ ചെയ്തതായി റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട്.

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റിനെതിരെയാണ് സ്ത്രീകള്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നതുപോലും നിഷേധിക്കുന്നതടക്കമുള്ള ആരോപണങ്ങള്‍. എന്നാല്‍ അത്തരമൊരു നയം തങ്ങള്‍ക്കില്ലെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.


Also Read: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകന്‍ കോണ്‍സ്റ്റന്റൈനെതിരെ ഇന്ത്യന്‍ താരം റെനെഡി സിംഗ്


സ്ത്രീകളോടുള്ള മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് 2015-ല്‍ സീറ്റല്‍ ഫെഡറല്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരം ഒരുപാടുപേരെ മൈക്രോസോഫ്റ്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഈ പരാതികളുടെ എണ്ണം രഹസ്യമാക്കിവെക്കേണ്ടതായിരുന്നു എന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു.


Also Read: മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതില്‍ ഫേസ്ബുക്കിനും പങ്കെന്ന് യു.എന്‍