microsoft to rise salary of its employeesന്യൂയോര്‍ക്ക്: പേര്‍സണല്‍ കമ്പ്യൂട്ടറുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വേണ്ടിയുള്ള മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 അടുത്തവര്‍ഷത്തോടെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. ഏറെ വൈവിധ്യങ്ങളോടെയുള്ള വിന്‍ഡോസ് ഫോണ്‍ 7നും ഉടനേ പുറത്തിറക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ഈവര്‍ഷം 350 മില്യണ്‍ വിന്‍ഡോസ് 7 പി.സികള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. പുതുതലമുറയെ ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബല്ലാമര്‍ പറഞ്ഞു.

അന്താരാഷ്ട്ര സാങ്കേതിവിപണിയിലെ രാജാക്കന്‍മാരായ നോക്കിയയുമായി മൈക്രോസോഫ്റ്റ് ഇതിനകംതന്നെ ധാരണയിലെത്തിയിരുന്നു.നോക്കിയയുടെ സ്മാര്‍ട്ട്്‌ഫോണുകള്‍ക്ക് വിന്‍ഡോസ് 7 ആയിരിക്കും ഉപയോഗിക്കുക.