എഡിറ്റര്‍
എഡിറ്റര്‍
വിന്‍ഡോസ് 8.1 പ്രിവ്യൂ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍
എഡിറ്റര്‍
Thursday 27th June 2013 2:16pm

Windows-8.1

സാന്‍ ഫ്രാന്‍സിസ്‌കോ: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ശ്രേണിയിലെ ഏറ്റവും പുതിയ വേര്‍ഷന്‍ വിന്‍ഡോസ് 8.1 പ്രിവ്യൂ പുറത്തിറങ്ങി. പുതിയ വേര്‍ഷന്‍ ഇനി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
Ads By Google

വിന്‍ഡോസ് 8 ന്റെ പരാതികളൊക്കെ പരിഹരിച്ച് കൊണ്ടാവും പുതിയ വേര്‍ഷന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറെ പ്രതീക്ഷയോടെയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 അവതരിപ്പിച്ചതെങ്കിലും വേണ്ടത്ര ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല.

പുതിയ വേര്‍ഷന്‍ പുതിയ ലോകത്തിലെ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണെന്നാണ് മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്റ്റീവ് ബാല്‍മെര്‍ പറയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 26 നാണ് വിന്‍ഡോസ് 8 പുറത്തിറങ്ങിയത്. ടാബ്ലറ്റ് കമ്പ്യൂട്ടറുകളായിരുന്നു പുതിയ വേര്‍ഷന്റെ ലക്ഷ്യമെങ്കിലും പ്രതീക്ഷിച്ചത്ര വിജയമാകാന്‍ വിന്‍ഡോസ് 8 പിസിക്ക് സാധിച്ചില്ല.

Advertisement