Categories

Headlines

ഗൂഗിള്‍ Vs മൈക്രോസോഫ്റ്റ്; അടി തുടരുന്നു

ന്യൂയോര്‍ക്ക്: സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിളും കോര്‍പ്പറേറ്റ് കമ്പനിയായ മൈക്രോസോഫ്റ്റും തമ്മിലുള്ള അങ്കം തുടരുന്നു. ഗൂഗിളിനെതിരേ പുതിയ ആരോപണങ്ങളുന്നയിച്ച് മൈക്രോസോഫ്റ്റാണ് രംഗത്തെത്തിയിരിക്കുന്നത്.

സെര്‍ച്ചിന്റെ കാര്യത്തില്‍ മറ്റൊരു കമ്പനിയെയും കടന്നുവരാന്‍ അനുവദിക്കാതെ മുതലാളി ചമയുകയാണ് ഗൂഗിളെന്നാണ് മൈക്രോസോഫ്റ്റിന്റെ ആരോപണം. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയനെത്തന്നെയാണ് മൈക്രോസോഫ്റ്റ് സമീപിച്ചിരിക്കുന്നത്. എന്നാല്‍ നടപടിയില്‍ ആശ്ചര്യപ്പെടാനായി ഒന്നുമില്ലെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം വ്യക്തമാക്കുന്ന ഒരു ലിസ്റ്റുതന്നെ മൈക്രോസോഫ്റ്റ് ജനറല്‍ കൗണ്‍സില്‍ ബ്രാഡ് സ്മിത്ത് ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ താന്തോന്നിത്തരം വ്യക്തമാക്കുന്ന നിരവധി കാര്യങ്ങള്‍ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂട്യൂബിലൂടെ മൈക്രോസോഫ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത് തടയുന്നു, പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭിക്കുന്നതിനെ നിയന്ത്രിക്കുന്നു, മുഖ്യവെബ്‌സൈറ്റുകളുടെ സെര്‍ച്ച് ഓപ്ഷനായി ഗൂഗിള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നീ കാര്യങ്ങളാണ് മൈക്രോസോഫ്റ്റ് നിരത്തിയിരിക്കുന്നത്.

അതിനിടെ സെര്‍ച്ച് റിസല്‍ട്ടില്‍ ഗൂഗിള്‍ തട്ടിപ്പു കാണിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ പുതിയ ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കൂ എന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ