സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍മാരായ ഗുഗിളും മൈക്രോസോഫ്റ്റിന്റെ ബിംഗും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുന്നു. സ്മാര്‍ട്ട്‌ഫോണുമായി ബ്ലാക്ക്‌ബെറി രംഗത്തെത്തിയതാണ് ഇരുവരും തമ്മിലുള്ള ശീതയുദ്ധത്തെ ഉത്തേജിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ബിംഗ് ഉപയോഗിക്കാനാണ് ബ്ലാക്ക്‌ബെറി നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഓര്‍ലാന്റില്‍ നടന്ന റിമ്മിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സി.ഇ.ഒ സ്റ്റീവ് ബല്ലാമറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണിലെ സെര്‍ച്ചിലും മാപ്പ് സേവനങ്ങളിലും ഡീഫാള്‍ട്ടായി ഇനി ബിംഗ് ആണ് ലഭ്യമാവുക.

അമേരിക്കന്‍ ടെക് വിപണിയുടെ 14 ശതമാനം മൈക്രോസോഫ്റ്റിന്റെ കൈവശമാണെന്നാണ് നിഗമനം. ബിംഗ് ഉപയോഗിക്കുന്നതുവഴി ഗൂഗിളിന്റെ അധീശത്വത്തിന് തടയിടാന്‍ കഴിയുമെന്നാണ് കരുതുന്നത്.