വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ഒന്നായ മൈക്രോസോഫ്റ്റിന് പുതിയ ലോഗോ. 25 വര്‍ഷത്തിനിടെ ആദ്യമായാണ് മൈക്രോസോഫ്റ്റ് ലോഗോ പരിഷ്‌കരിക്കുന്നത്.

Ads By Google

നാല് നിറങ്ങളോട് കൂടിയ നാല് സമചതുരവും തൊട്ടടുത്ത് മൈക്രോസോഫ്റ്റിന്റെ പേരും ആലേഖനം ചെയ്യുന്നതാണ് പുതിയ ലോഗോ. ചുവപ്പ്, പച്ച, നീല, മഞ്ഞ തുടങ്ങിയ നിറങ്ങളാണ് ലോഗായ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റ് പ്രോഡക്റ്റുകളുടെ ഏകീകൃത ആശയമാണ് ലോഗോയില്‍ പ്രതിഫലിക്കുക. മൈക്രോസോഫ്റ്റിന്റെ ആദ്യ ലോഗോ 1987ലാണ് മാറ്റിവരയ്ക്കുന്നത്. ഒക്‌ടോബര്‍ 26ന് മൈക്രോസോഫ്റ്റ് ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ ഓഫീസും മറ്റ് സജ്ജീകരണങ്ങളും ഒപ്പം പുരോഗമിക്കുകയാണ്.

’25 വര്‍ഷത്തിന്‌ ശേഷമാണ് തങ്ങള്‍ ലോഗോ പരിഷ്‌കരിക്കുന്നത്. കമ്പനിയെ സംബന്ധിച്ച് ഇതിന്‌ ഏറ്റവും അനുയോജ്യമായ സമയമാണിത്.’- മൈക്രോസോഫ്റ്റ് ബ്രാന്‍ഡ് സ്ട്രാറ്റജി മാനേജര്‍ ജെഫ് ഹെന്‍സണ്‍ പറഞ്ഞു. മൈക്രോസോഫ്റ്റ് യുഗത്തിന്റെ പുതിയ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.