എഡിറ്റര്‍
എഡിറ്റര്‍
വിന്‍ഡോസ് 8 ഒക്ടോബറില്‍?
എഡിറ്റര്‍
Tuesday 20th March 2012 12:00pm

വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 8 ഒക്ടോബര്‍ മാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ആപ്പിള്‍ അതിന്റെ മൂന്നാം തലമുറ ഐപാഡ് പുറത്തിറക്കിയതോടെ എത്രയും പെട്ടന്ന് വിന്‍ഡോസ് 8 അവതരിപ്പിക്കാനുള്ള ശ്രമത്തലാണ് മൈക്രോസോഫ്റ്റ്.

ഇന്റല്‍, എ.ആര്‍.എം എന്നീ ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പാണ് ആദ്യം പുറത്തിറക്കുക. മൗസിനും കീ ബോഡിനുമൊപ്പം, ടച്ച് സ്‌ക്രീന്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിന്‍ഡോസ് 8.

ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ച് വിന്‍ഡോസ് 8 ന്റെ പ്രിവ്യൂ അവതരിപ്പിച്ചപ്പോള്‍, 24 മണിക്കൂര്‍കൊണ്ട് പത്തുലക്ഷം ഡൗണ്‍ലോഡുകളാണ് പ്രിവ്യൂ പതിപ്പ് ചെയ്യപ്പെട്ടത്.

ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8ന്റെ ലോഗോ പുറത്തിറക്കിയത്. ക്രിസ്മസ് മുന്നില്‍ കണ്ടാണ് ഒക്ടോബറില്‍ വിന്‍ഡോസ് 8 പുറത്തിറക്കുന്നതെന്ന് പ്രമുഖ ബിസിനസ് ന്യൂസ് വെബ്‌സൈറ്റായ ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാര്‍ത്ത വന്നതോടെ പ്രമുഖ കംപ്യൂട്ടര്‍ നിര്‍മ്മാതാക്കളെല്ലാം വരാനിരിക്കുന്ന ക്രിസ്മസ് സീസണില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്.

Malayalam news

Kerala news in English

Advertisement