അടുത്ത വര്‍ഷത്തോടെ ചൈനയില്‍ നിന്നും 1000 ജീവനക്കാരെ തിരഞ്ഞെടുക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. നിലവില്‍ 45,000 ജീവനക്കാരുള്ള കമ്പനിയിലേക്കാണ്  1000 ഓളം പേരെ എടുക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനും സി.ഇ.ഒ യുമായ റാഫ് ഹോപ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

കമ്പനിയുടെ ഗവേഷണ വിഭാഗം, സെയില്‍സ്, മാര്‍ക്കറ്റിങ്, എന്നീ വിഭാഗങ്ങളിലാവും പുതിയ ആളുകളെ ഉള്‍പ്പെടുത്തുക.

അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ സമയം ചൈനയില്‍ ഗവേഷണത്തിനായി ചിലവിടാനും മൈക്രോസോഫ്റ്റ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 500 മില്യണ്‍ ഡോളറാണ് ഗവേഷണത്തിനായി ചൈനയില്‍ മാത്രം ചിലവഴിക്കുന്നത്.