Categories

മൈക്രോസോഫ്റ്റ് ശമ്പളം വര്‍ധിപ്പിക്കുന്നു

microsoft to rise salary of its employeesന്യൂയോര്‍ക്ക്: സോഫ്റ്റ് വെയര്‍ ലോകത്തെ കുലപതി മൈക്രോസോഫ്റ്റ് തൊഴിലാളികളുടെ ശമ്പളവും ബോണസും വര്‍ദ്ധിപ്പിക്കും.ഇതിലൂടെ കഴിവുള്ള തൊഴിലാളികളെ പ്രോല്‍സാഹിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്റ്റ് സി ഇ ഒ സ്റ്റിവ് ബാല്‍മര്‍ പറഞ്ഞു.

ലോകത്തില്‍ 89000 പേര്‍ മൈക്രോസോഫ്റ്റ് തൊഴിലാളികളാണ്.ഇതില്‍ 54000 അമേരിക്കയിലാണ്. മറ്റു കമ്പനികളുമായുള്ള മത്സരം പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു, പ്രത്യേകിച്ചും അര്‍ഹരായ തൊഴിലാളികളുടെ കാര്യത്തില്‍.80 ശതമാനത്തോളം തൊഴിലാളികള്‍ക്ക് അര്‍ഹമായ തോതില്‍ നേട്ടമുണ്ടാകുന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 2010 വരെയായി കമ്പനിയുടെ വരുമാനം 19.95 ബില്യണ്‍ ഡോളറായിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.