എഡിറ്റര്‍
എഡിറ്റര്‍
‘യമ്മര്‍’ മൈക്രോസോഫ്റ്റിലലിയുന്നു
എഡിറ്റര്‍
Saturday 16th June 2012 3:52pm

നോക്കിയക്കു പുറമേ യമ്മര്‍ ഏറ്റെടുക്കാനും മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു. കാര്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. 1.2 ബില്യണ്‍ ഡോളറാണ് ഇതിനായി മൈക്രോസോഫ്റ്റ് യമ്മറിന് നല്‍കുന്നത്. വാള്‍ സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഫേസ്ബുക്കില്‍ സുഹൃത്തുക്കളോട് സംസാരിക്കുന്നത് പോലെ കമ്പനിയിലെ ജീവനക്കാര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ സഹായിക്കുന്ന നെറ്റ്‌വര്‍ക്കാണ് യമ്മര്‍. ഒരു കമ്പനിക്കകത്തെ ഫേസ്ബുക്ക് എന്ന് യമ്മറിനെ ചുരിക്കി വിളിക്കാം. പുറത്തിറങ്ങി നാലുവര്‍ഷത്തിനുള്ളില്‍ നാല് മില്യണ്‍ കോര്‍പ്പറേറ്റ് ഉപയോക്താക്കളെയാണ് യമ്മര്‍ സമ്പാദിച്ചത്.

മൈക്രോസോഫ്റ്റ് ഓഫീസ് സോഫ്റ്റ്‌വെയറില്‍ യമ്മറിനെ കൂടി ഉള്‍പ്പെടുത്തി പുതിയ സാധ്യതകള്‍ തേടാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നത്. മൈക്രോസോഫ്റ്റിന് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന വിഭാഗമാണ് മൈക്രോസോഫ്റ്റ് ഓഫീസ് ഡിവിഷന്‍.

Advertisement