എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏജ് ഓഫ് എംപയര്‍ ഗെയിം
എഡിറ്റര്‍
Tuesday 25th June 2013 2:14pm

Age-of-Empires

സാന്‍ ഫ്രാന്‍സിസ്‌കോ: ഏജ് ഓഫ് എംപയര്‍ എന്ന പ്രമുഖ ഗെയിം ഇനി ആപ്പിള്‍, ആന്‍ഡ്രോയിഡ് ഫോണുളില്‍. മൈക്രോസോഫ്റ്റാണ് ഈ ഗെയിം ആപ്പിളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും കൊണ്ടുവരുന്നത്.

ഗെയിമിങ് ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഇപ്പോള്‍ എക്‌സ് ബോക്‌സ് മാത്രമാണ് മൈക്രോസോഫ്റ്റിന്റെ ഏക പിടിവള്ളി.

Ads By Google

ആപ്പിള്‍ ഐ ഫോണുകളിലും ആന്‍ഡ്രോയിഡ് ഡിവൈസുകളിലും കുടുതല്‍ ഗെയിമുകള്‍ എത്തിക്കാനായാല്‍ കമ്പനിയുടെ വരുമാനത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടാകുക.

എക്‌സ് ബോക്‌സിനെ മാത്രം ആശ്രയിച്ച് അധികനാള്‍ നില്‍ക്കാനാകില്ല. മാത്രമല്ല ഗെയിം ഇന്‍ഡസ്ട്രിയില്‍ മൊബൈല്‍ ഡിവൈസുകള്‍ കൂടുതല്‍ പിടിമുറുക്കുകയാണ്. ഇതൊക്കെ മുന്നില്‍ കണ്ടാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം.

ഒരു കാലത്ത് ഏറെ ആരാധകരുള്ള ഗെയിം ആയിരുന്നു ഏജ് ഓഫ് എംപയര്‍. ഇതിന്റെ മൊബൈല്‍ വേര്‍ഷന്‍ ഉണ്ടാക്കാനുള്ള പദ്ധതികള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Advertisement