എഡിറ്റര്‍
എഡിറ്റര്‍
ഐപാഡുമായി മത്സരിക്കാന്‍ വിന്‍ഡോസ് സര്‍ഫെയ്‌സ്
എഡിറ്റര്‍
Tuesday 19th June 2012 11:32am

ന്യൂദല്‍ഹി :ആപ്പിള്‍ ഐപാഡുമായി ഏറ്റുമുട്ടാന്‍ മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് വരുന്നു. ഒരുങ്ങിത്തന്നെയാണ് സര്‍ഫെയ്‌സ് എത്തിയിരിക്കുന്നത്. ഇതിനായി സര്‍ഫെയ്‌സിന്റെ രണ്ട് വേര്‍ഷനുകളാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ഒന്നില്‍ വിന്‍ഡോസ് ആര്‍.ടി. യും എ.ആര്‍.എം. പ്രോസ്സസ്സറുമാണെങ്കില്‍ അടുത്തതില്‍ വിന്‍ഡോസ് 8 പ്രോയും തേര്‍ഡ് ജനറേഷന്‍ ഇന്റല്‍ കോര്‍ പ്രോസ്സസ്സറുമാണുള്ളത്. വിന്‍ഡോസ് ആര്‍.ടി ഇറങ്ങി മൂന്ന് മാസം കഴിഞ്ഞാവും വിന്‍ഡോസ് 8 പ്രോ പുറത്തിറങ്ങുക.

ഫുള്‍സൈസ് യു.എസ്.ബി പോര്‍ട്ട് 10.6 ഇഞ്ച് സ്‌ക്രീന്‍, 5 എം.എം. ടച്ച് സ്‌ക്രീന്‍,മാഗ്നീഷ്യം കേസ്, എന്നിവ സര്‍ഫെയ്‌സിന്റെ പ്രത്യേകതകളാണ്.

സര്‍ഫെയ്‌സ് പ്രത്യേകതകള്‍:

വിന്‍ഡോസ് ആര്‍.ടി. : 676 ഗ്രാം, 9.3 എം.എം, 10.6 ക്ലിയര്‍ ടൈപ്പ് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ, മൈക്രോ എസ്.ഡി, യു.എസ്.ബി. 2.0, മൈക്രോ എച്ച്.ഡി വീഡിയോ, 2*2 എം.ഐ.എം.ഒ ആന്‍ഡിന, 32 ജി.ബി/64 ജി.ബി.

വിന്‍ഡോസ് 8 പ്രോ : 903 ഗ്രാം, 13.5 എം.എം, 10.6 ക്ലിയര്‍ ടൈപ്പ് ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലേ, മൈക്രോ എസ്.ഡി.എക്‌സ്.സി, യു.എസ്.ബി 3.0, മിനി ഡിസ്‌പ്ലേ പോര്‍ട്ട് വീഡിയോ, 2*2 എം.ഐ.എം.ഒ. ആന്‍ഡിന, 64 ജി.ബി/ 128 ജി.ബി.

സര്‍ഫെയ്‌സിന്റെ വിലയെ കുറിച്ച് യാതൊരു വെളിപ്പെടുത്തലും നടന്നിട്ടില്ല.

Advertisement