എഡിറ്റര്‍
എഡിറ്റര്‍
മൈക്രോസോഫ്റ്റ് സി.ഇ.ഒ പട്ടികയില്‍ ഇന്ത്യക്കാരനും
എഡിറ്റര്‍
Wednesday 6th November 2013 10:00am

Satya-Nadella

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് സി.ഇ.ഒ സ്ഥാനത്തേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരില്‍ ഇന്ത്യക്കാരന്‍ സത്യ നാദല്ലയും.

ദീര്‍ഘനാളായി മൈക്രോസോഫ്ര്റ്റില്‍ ജോലി ചെയ്യുന്ന നാഡല്ലെ ഇപ്പോള്‍ കമ്പനിയുടെ ക്ലൗഡ് ആന്റ് എന്റര്‍െ്രെപസ് വിഭാഗത്തിന്റെ മേധാവിയാണ്.

നിലവിലെ സി.ഇ.ഒ സ്റ്റീവ് ബാല്‍മറിന് പകരക്കാരനെയാണ് മൈക്രോസോഫ്റ്റ് തേടുന്നത്. സത്യ ഉള്‍പ്പെടെ അഞ്ച് പേരാണ് പട്ടികയിലുള്ളത്.

അഞ്ച് പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌തെങ്കിലും സി.ഇ.ഒയെ പ്രഖ്യാപിക്കാന്‍ ഇനിയും മാസങ്ങളെടുക്കും. കമ്പനിയുടെ തലപ്പത്ത് നിന്നും ബാള്‍മര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കും.

2000ത്തിലാണ് അമ്പത്തിയേഴുകാരനായ ബാള്‍മര്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ആയി ചുമതലയേറ്റത്. മൈക്രോസോഫ്റ്റിന്റെ സ്ഥാപകനായ ബില്‍ഗേറ്റ്‌സിന്റെ പിന്‍ഗാമിയായാണ് അന്ന് ബാള്‍മര്‍ ചുമതലയേറ്റത്.

Advertisement