Administrator
Administrator
ബാംഗ്ലൂരില്‍ മൈക്രോസോഫ്റ്റിന്‌ പുതിയ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍
Administrator
Thursday 28th July 2011 10:45am

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍  മൈക്രോസോഫ്റ്റിന്‌ പുതിയ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ വരുന്നു. ബാംഗ്ലൂര്‍ സിറ്റിയുടെ ഹൃദയഭാഗത്താണ് സെന്റര്‍ വരുന്നത്. മൈക്രോസോഫ്റ്റ് കോര്‍പറേറ്റ് ആഡ്‌സ് സെന്റര്‍ ടെക്‌നോളജിയുടെ ബാംഗ്ലൂര്‍ മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റര്‍  ടീമിനെയും മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യയിലെ ഗവേഷകരെയും ലക്ഷ്യംവെച്ചുകൊണ്ടാണ് 1.54 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന സെന്‍്‌റര്‍.

1998 ല്‍ ഹൈദരാബാദിലാണ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ആദ്യത്തെ റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നത്. 2005 ലാണ് ബാംഗ്ലൂരില്‍ മൈക്രോസോഫ്റ്റ് റിസര്‍ച്ച് ഇന്ത്യ സ്ഥാപിക്കപ്പെടുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ ഷെയേഡ് ഡെവലപ്‌മെന്റ് തന്ത്രങ്ങളുടെ പ്രധാനകേന്ദ്രമാണ് ഇന്ത്യയെന്ന് മൈക്രോസോഫ്റ്റ് ഓണ്‍ലൈന്‍ സര്‍വീസസ് ഡിവിഷന്‍ പ്രസിഡന്റായ ക്വി ലു പറഞ്ഞു. റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്രോസോഫ്റ്റിന് ഇന്ത്യയോടുള്ള പ്രതിഞ്ജാബദ്ധതയാണ് ബാംഗ്ലൂരില്‍ രണ്ടാമതും സെന്റര്‍ തുടങ്ങാനുള്ള കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement