ബെര്‍ലിന്‍: ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ എത്തിക്കുന്ന പുതിയ സെര്‍ച്ച് എഞ്ചിന്‍ നിര്‍മിക്കാനുള്ള തിരക്കിലാണ് ഇപ്പോള്‍ മൈക്രോസോഫ്റ്റ്. ‘എമ്പോറിയ’ എന്നാണ് സെര്‍ച്ച് എഞ്ചിന്റെ പേര്.

വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്ന എമ്പോറിയയുടെ നിര്‍മാണത്തിലാണ് അഞ്ച് ശാസ്ത്രജ്ഞരടങ്ങുന്ന മൈക്രോസോഫ്ട് ടീം. കേംബ്രിഡ്ജിലാണ് ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്.

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നിവപോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ വിവരങ്ങളാകും എമ്പോറിയ നല്‍കുന്നത്. ഇതിന്റെ മിനിയേച്ചര്‍ രൂപം മൊബൈല്‍ ഫോണുകള്‍ക്കായി തയ്യാറായിക്കഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7ലാണ് ഇവ ഉപയോഗിക്കാന്‍ കഴിയുന്നത്.