എഡിറ്റര്‍
എഡിറ്റര്‍
ഹാക്കര്‍മാരുടെ ശ്രദ്ധക്ക്: മൈക്രോസോഫ്റ്റുണ്ട് പുറകില്‍
എഡിറ്റര്‍
Sunday 17th November 2013 5:30pm

microsoft

പ്രമുഖ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ മൈക്രോസോഫ്റ്റ് ഹാക്കര്‍മാരെ പിടിക്കാന്‍ പുതിയ സോഫ്റ്റ് വെയറുമായി രംഗത്ത്.

ഹാക്കര്‍മാരെ കുടുക്കാന്‍ മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ സൈബര്‍ക്രൈം സെന്ററില്‍ പരീക്ഷിച്ചു.

പുതിയ സോഫറ്റ്‌വെയറിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്.

ഉയര്‍ന്ന സുരക്ഷ ഉറപ്പ് വരുത്തുന്ന ഈ സോഫ്റ്റ്‌വെയറിന് വന്‍ തോതില്‍ വിവരങ്ങള്‍ ശേഖരിക്കാനും തികഞ്ഞ കുറ്റാന്വേഷണ പാടവവും നയതന്ത്ര കാര്യ ബോധവുമുണ്ടെന്നാണ് മൈക്രോസോഫ്റ്റിന്റെ വാദം.

കഴിവുറ്റ ഒരു നിയമ വിദഗ്ധനെ പോലെയാണ് ഇതിന്റെ പ്രവര്‍ത്തനമെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

വ്യാഴാഴ്ചയാണ് മൈക്രോസോഫ്റ്റിന്റെ ഈ ബുദ്ധിരാക്ഷസന്‍ ലോഞ്ച് ചെയ്യുന്നത്. ഇതിന് മുമ്പും ഹാക്കേഴ്‌സിനെ പിടിക്കാന്‍ നിരവധി സോഫ്റ്റ്‌വെയറുകള്‍ വന്നിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി വിജയം കാണാന്‍ ആര്‍ക്കുമായില്ലെന്നതാണ് വാസ്തവം.

Advertisement