എഡിറ്റര്‍
എഡിറ്റര്‍
ഫോണ്‍ അസംബ്ലിങ്ങുമായി മൈക്രോമാക്‌സ് അടുത്ത വര്‍ഷം എത്തും
എഡിറ്റര്‍
Sunday 10th November 2013 4:27pm

micromax

ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ കമ്പനിയായ മൈക്രോമാക്‌സ് ഫോണ്‍ അംസബ്ലിങ് ആരംഭിക്കുന്നു. അടുത്ത വര്‍ഷത്തോടെ കമ്പനിയുടെ പുതിയ നീക്കം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ രുദ്രാപൂറില്‍ പ്ലാന്റ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ അസംബിള്‍ഡ് ഫോണ്‍ പുറത്തിറക്കിത്തുടങ്ങും.

400 ജീവനക്കാരെയാണ് കമ്പനി ഇതിനായി നിയോഗിച്ചിരിക്കുന്നത്. നിലവില്‍ ചൈനയില്‍ നിന്നും ഡിവൈസ് ഇറക്കുമതി ചെയ്യുകയാണ് മൈക്രോമാക്‌സ്. അടുത്ത വര്‍ഷത്തോടെ റഷ്യയിലേക്ക് കയറ്റുമതിയും കമ്പനി പദ്ധതിയിടുന്നുണ്ട്.

റഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലേക്കും കയറ്റുമതി നടത്തുമെന്ന് കമ്പനി മേധാവി അറിയിച്ചു. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്.

വരുന്ന ആറ് മാസത്തിനുള്ളില്‍ 20 പുതിയ ഡിവൈസുകള്‍ പുറത്തിറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Advertisement