എഡിറ്റര്‍
എഡിറ്റര്‍
മൈക്രോമാക്‌സ് A100 ഉടന്‍ പുറത്തിറങ്ങും: വില 9999
എഡിറ്റര്‍
Tuesday 14th August 2012 9:56am

ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ ഡ്വല്‍ സിം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ മൈക്രോമാക്‌സ് A100 ഉടന്‍ പുറത്തിറങ്ങും. 5 ഇഞ്ച് സ്‌ക്രീനും 480X854 പിക്‌സല്‍ റസല്യൂഷനുമാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനുള്ളത്.

Ads By Google

ആന്‍ഡ്രോയ്ഡ് 4.0 ICS OS വേര്‍ഷനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഫ്‌ളാഷുള്ള അഞ്ച് മെഗാ പിക്‌സല്‍ ക്യാമറയും മൈക്രമാക്‌സ് A100 വാഗ്ദാനം നല്‍കുന്നു.

ഹോംഷോപ്പ്18.കോമില്‍ 9999 രൂപയാണ് ഈ ഫോണിന് നല്‍കിയിട്ടുള്ള വില. എന്നാല്‍ ഇത് വില്‍ക്കാന്‍ ആരംഭിച്ചിട്ടില്ല.

4ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഈ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകളാണ്.

2000mAh ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റാം, പ്രോസസ്സര്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

168 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം. 3ജി ബ്ലൂടൂത്ത്, റേഡിയോ, വൈഫൈ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

കുറേക്കാലം മുമ്പ് പ്രഖ്യാപിച്ച് ഇനിയും വിപണിയിലെത്താനിരിക്കുന്ന സ്‌പൈസിന്റെ 5 ഇഞ്ച് Mi500 സ്റ്റെല്ലര്‍ ഹോറിസോണിന് കടുത്ത വെല്ലുവിളിയാവും മൈക്രോമാക്‌സ് A100.

Advertisement