എഡിറ്റര്‍
എഡിറ്റര്‍
മൈക്രോ മാക്‌സ് ആന്‍ഡ്രോയിഡ് ഫോണ്‍; 4,999 രൂപ
എഡിറ്റര്‍
Monday 28th January 2013 1:49pm

ലോ ബജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുമായി വീണ്ടും മൈക്രോ മാക്‌സ്. മൈക്രോ മാക്‌സ് സ്മാര്‍ട്ടി 4.3 എ 65 ആണ് വിപണിയല്‍ തരംഗമാകാന്‍ തയ്യാറെടുക്കുന്നത്.

എന്നാല്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ എന്ന് വിപണിയില്‍ എത്തുമെന്നതിന് കമ്പനി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഫഌപ്കാര്‍ട്ടില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞ ദിവസം എത്തി. 4,999 രൂപയാണ് വില.

Ads By Google

4.3 ഇഞ്ച് ടിഎഫ്ടി കപാക്ടീവ് ഡിസ്‌പ്ലേയാണ് പുതിയ ആന്‍ഡ്രോയിഡ് ഫോണിനുള്ളത്. 480×800 പിക്‌സലാംണ് റെസല്യൂഷന്‍. 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 0.3 മെഗാ പിക്‌സല്‍ സെക്കണ്ടറി ക്യാമറയും പുതിയ ഫോണിനുണ്ട്.

1.2 ghz കോര്‍ട്ടെക്‌സ് എ5 പ്രോസസ്സറാണ് സ്മാര്‍ട്ടിയുടെ മറ്റൊരു പ്രത്യേകത. 512 എം.ബി റാമാണ് ഇതിനുള്ളത്. ഡ്യുവല്‍ സിം ആണെന്ന പ്രത്യേകതയും മൈക്രോ മാക്‌സ് സ്മാര്‍ട്ടിക്കുണ്ട്.

ആന്‍ഡ്രോയിഡ് 2.3 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററി ലൈഫ് 1350 mah. 190 എം.ബി ഇന്റേണല്‍ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും സ്മാര്‍ട്ടിക്കുണ്ട്.

Advertisement