എഡിറ്റര്‍
എഡിറ്റര്‍
പരസ്യം കണ്ട് കാശുണ്ടാക്കാന്‍ മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ‘മാഡ് എ94’ വിപണിയില്‍
എഡിറ്റര്‍
Saturday 18th January 2014 4:18pm

micromax-mad-a94

ന്യൂദല്‍ഹി: പരസ്യങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി പ്രത്യേകം അപ്ലിക്കേഷനോട് കൂടിയ മൈക്രോമാക്‌സിന്റെ സ്മാര്‍ട്ട് ഫോണ്‍ ‘മാഡ് എ94′ ഇന്ത്യന്‍ വിപണിയിലെത്തി.

പരസ്യം കണ്ട് കാശുണ്ടാക്കാനുള്ള വഴി പറഞ്ഞു തരികയാണ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സ്. മൊബൈലില്‍ പരസ്യം കാണുക വഴി ഇനി പണവും കരസ്ഥമാക്കാം.

മൈക്രോമാക്‌സിന്റെ’മാഡ് എ94’ എന്ന പുതിയ സ്മാര്‍ട്ട് ഫോണിലുള്ള ‘മൈക്രോമാക്‌സ് മാഡ്’ എന്ന അപ്ലിക്കേഷനാണ് പരസ്യങ്ങളിലൂടെ കാശുണ്ടാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുക.

പരസ്യങ്ങള്‍ കാണുന്നതിലൂടെ ലഭിക്കുന്ന പോയന്റ് പണമായി ഉപഭോക്താവിന്റെ ഫോണില്‍ ക്രെഡിറ്റാകും.

4.5 ടച്ച് സ്്ക്രീനോട് കൂടിയ മാഡ് എ94ല്‍ മുന്നിലും പിന്നിലും 5 മെഗാപിക്‌സലിന്റെ ക്യാമറയാണുള്ളത്.  ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ 4.2.2  ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണില്‍ ബ്ലൂടൂത്ത് 4.0, വൈ ഫൈ സൗകര്യങ്ങളുണ്ടാകും. 1.2 ജിഗാ ഹെഡ്‌സ് ക്വാഡ് കോര്‍ പ്രോസ്സസറും ഒരുക്കിയിട്ടുണ്ട്.

മാഡ് എ94 ന് 8490 രൂപയാണ് വില.

Advertisement