ന്യൂദല്‍ഹി: ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കാളായ മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ സൂപ്പര്‍ഫോണ്‍ a84 എലൈറ്റ് പുറത്തിറങ്ങി.

ആന്‍ഡ്രോയിഡ് ജിന്‍ഞ്ചര്‍ബ്രെഡ് വേര്‍ഷനുള്ള ഹാന്‍ഡ്‌സെറ്റിന് 3.97 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 1630 mAh ആണ് ഇതിന്റെ ബാറ്ററി ലൈഫ്.1GHz പ്രോസസ്സറും 5 മെഗാപിക്‌സില്‍ റെയര്‍ ക്യാമറയും 0.3 എം.പി ഫ്രണ്ട് ക്യാമറയുമാണ് എലൈറ്റ് a84 ന്റെ മറ്റ് സവിശേഷതകള്‍.

Ads By Google

ബ്ലൂട്ടൂത്ത് 2.1, വൈഫൈ, 3ജി, യു.എസ്.ബി 2.0 എന്നിവയും 32 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും പുതിയ സ്മാര്‍ട്ട് ഫോണിന്റെ സവിശേഷതകളാണ്. 9,999 രൂപയാണ് ഇതിന്റെ വില.