എഡിറ്റര്‍
എഡിറ്റര്‍
മൈക്രോമാക്‌സ് 5 ഇഞ്ച് ക്യാന്‍വാസ് A100 സ്മാര്‍ട്‌ഫോണ്‍
എഡിറ്റര്‍
Saturday 18th August 2012 10:18am

ന്യൂദല്‍ഹി : മൈക്രോമാക്‌സ് 5 ഇഞ്ച് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 480×854 റെസല്യൂഷനുള്ള സ്മാര്‍ട്‌ഫോണിന്റെ വില 9,999 രൂപയാണ്.

ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപ്പറേറ്റിങ് സിസ്റ്റത്തോടുകൂടിയെത്തുന്ന A100 ന്  ഡ്യുവല്‍ സിം സൗകര്യവുമുണ്ട്. 1GHZ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 5 മെഗാപിക്‌സല്‍ റെയര്‍ ക്യാമറ, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് 5 ഇഞ്ച് സ്മാര്‍ട്‌ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.

Ads By Google

4 ജി.ബി ഇന്റേണല്‍ മെമ്മറിയും 32 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറിയുമാണ് ഇതിനുള്ളത്. 200 mAh ആണ് ഇതിന്റെ ബാറ്ററി ലൈഫ്. 512 എം.ബി റാമും A100 നുണ്ട്.

168  ഗ്രാമാണ്‌ ഇതിന്റെ ഭാരം. 3ജി ബ്ലൂടൂത്ത്, റേഡിയോ, വൈ-ഫൈ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Advertisement