എഡിറ്റര്‍
എഡിറ്റര്‍
ആന്‍ഡ്രോയിഡ് 4.2 ജെല്ലി ബീന്‍ വിന്‍ഡോസ് 8 സവിശേഷതകളുമായി മൈക്രോമാക്‌സ് ലാപ് ടാബ്
എഡിറ്റര്‍
Tuesday 7th January 2014 3:51pm

micromax-laptab

ഇന്ത്യയിലെ പ്രശസ്ത മൊബൈല്‍, ടാബ്‌ലെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് പുതിയ ലാപ് ടാബ് പുറത്തിറക്കി.

സി.ഇ.എസ് 2014  ആദ്യ ഡ്യുവല്‍ ബൂട്ട് ടാബ്‌ലെറ്റാണിത്. ഫെബ്രുവരി ആദ്യമായിരിക്കും ടാബിന്റെ ഒഫീഷ്യല്‍ ലോഞ്ച്.

ഇന്റല്‍ പ്രോസസര്‍ (ബെയ് ട്രെയ്ല്‍എം) അടങ്ങിയ ഡിവൈസ് ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റവും വിന്‍ഡോസ് 8 ഉം ഉള്‍പ്പെട്ടതാണ്.

റിബുട്ട് ചെയ്ത് യഥാക്രമം വിന്‍ഡോസിലേക്കും ആന്‍ഡ്രോയ്ഡിലേക്കും മാറാവുന്നതാണ്.

10.1 ഇഞ്ച് ഐ.പി.എസ് വൈബ്രന്റ് ഡിസ്‌പ്ലേ, 1.46 ജിഗാഹെര്‍ട്‌സ് ഇന്റല്‍ സെലറോണ്‍ എന്‍2805 പ്രോസ്സസര്‍,  2 ജിബി റാം, 7400 മില്ലി ആംപിയര്‍ അവര്‍ ബാറ്ററി എന്നിവ ലാപ് ടാബിന്റെ പ്രത്യേകതകളാണ്.

കുടാതെ ബ്രെറ്റ്‌നസ് കണ്‍ട്രോള്‍ ടെക്‌നോളജിയോടു കുടിയ 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഓട്ടോമാറ്റിക്കലി സ്‌ക്രീന്‍ കണ്ടന്റ് അഡ്ജസ്റ്റ് ചെയ്യുമെന്നതും ഈ ടാബിന്റെ സവിശേഷതയാണ്.

32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 54 ജിബി എക്‌സ്പാന്‍ഡബ്ള്‍ മെമ്മറി എന്നിവയ്ക്കു പുറമെ ബ്ലു ടൂത്ത് വി4.0, വൈഫൈ സപ്പോര്‍ട്ടുമുണ്ട്.

230 മില്ലി ആംപിയര്‍ അവര്‍ ബാറ്ററിയുടെ സഹായത്തോടെ 20 മണിക്കൂര്‍ തുടര്‍ച്ചയായി ടാബ് ഉപയോഗിക്കാം. വയര്‍ലസ്സ് കീബോര്‍ഡും ടാബിന്റെ പ്രത്യേകതയാണ്.

Advertisement