എഡിറ്റര്‍
എഡിറ്റര്‍
ഒക്ടാകോര്‍ ചിപ്‌സെറ്റോട് കൂടിയ മൈക്രോമാക്‌സ് നൈറ്റ് 19,999 രൂപയ്ക്ക്
എഡിറ്റര്‍
Wednesday 5th March 2014 5:13pm

micromax-night

കാത്തിരിപ്പിനൊടുവില്‍ മൈക്രോമാക്‌സ് അതിന്റെ ആദ്യത്തെ ഒക്ടാകോര്‍ സ്മാര്‍ട്‌ഫോണായ കാന്‍വാസ് നൈറ്റ് അവതരിപ്പിച്ചു. ഇന്ത്യയില്‍ 19,999 രൂപയാണ് ഇതിന്റെ വില.

ബുധനാഴ്ച്ച മുതല്‍ ഫോണ്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

2ജിബി റാം ആണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലി ബീനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

1080X1920 പിക്‌സെലോട് കൂടിയ അഞ്ച് ഇഞ്ചിന്റെ എച്ച്.ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് മൈക്രോമാക്‌സ് നൈറ്റിലേത്. വര്‍ധിപ്പിക്കാനാവാത്ത 32 ജി.ബിയുടെ ഇന്‍ബില്‍ട് സ്റ്റോറേജാണ് ഫോണിലുള്ളത്.

ഒമ്‌നിവിഷന്‍ ക്യാമറ ചിപ് സെന്‍സര്‍, M8 ലാര്‍ഗാന്‍ ന്‍െസ് എന്നിവയോട് കൂടിയ 16മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറയും 8മെഗാപിക്‌സെലിന്റെ ഫ്രണ്ട് ഫേസിംഗ് ക്യാമറയും മൈക്രോമാക്‌സ് നൈറ്റിന്റെ സവിശേഷതകളാണ്.

ത്രീ-ജി, വൈ-ഫൈ, മൈക്രോ യു.എസ്.ബി, ബ്ലൂടൂത്ത് മുതലായവയാണ് ഫോണിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

ബി.ബി.എം, ബൈക്, Getlt, ട്രൂകാളര്‍, സ്പുള്‍, കിംഗ്‌സോഫ്റ്റ് ഓഫീസ് സ്യൂട്, ഒപേറാ മിനി, എം ലൈവ്, എം സെക്യൂരിറ്റി, ഗെയിംസ് മുതലായ പ്രീലോഡഡ് ആപ്പുകള്‍ മൈക്രോമാക്‌സ് നൈറ്റിലുണ്ടായിരിക്കും. 2350mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്.

Advertisement